വാര്യാട് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു

കല്‍പ്പറ്റ: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എട്ടോളം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ കൊല്ലഗല്‍-മൈസൂര്‍-കോഴിക്കോട് ദേശീയപാതയിലെ വാര്യാട് പ്രദേശത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. കഴിഞ്ഞ മാസം തുടരെ തുടരെ നടന്ന രണ്ട് അപകടങ്ങളുടെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ ടി സിദ്ധിഖിന്റെ അധ്യക്ഷതയില്‍ വയനാട് കലക്ടറേറ്റില്‍ ഒക്ടോബര്‍ മാസം ഏഴാം തീയതി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആര്‍.ടി.ഒ ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, വാര്യാട് ജനകീയ സമിതി ,എന്നിവര്‍ ഉള്‍പ്പെടെ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്. റോഡ് അപകടങ്ങളില്‍ ഏറിയ പങ്കും മനുഷ്യ നിര്‍മ്മിതവും, അശ്രദ്ധയും, അമിതവേഗതയുമാണ് ഒരിക്കലും തിരിച്ചു വരാനാകാത്ത വിധത്തില്‍ ഞാന്‍ നമുക്ക് തന്നെ ഒരുക്കുന്ന കെണിയാണ് റോഡ് അപകടങ്ങളെന്ന് അഡ്വ: ടി സിദ്ധീഖ് എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ അജിത് കുമാര്‍, മീനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ സഹദേവന്‍, ജനകീയ സമിതി ഭാരവാഹികളായ ബിനു തോമസ്, ഹംസ വാര്യാട്, അഷറഫ് കൊട്ടാരം, ഷിജു ഗോപാലൻ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply