ജീവനക്കാരുടെ സമര താക്കീതിനു മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വരും: എൻ .ഡി അപ്പച്ചൻ
കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന ഭരണകൂടത്തിന് ജീവനക്കാരുടെ സമര താക്കീതിനു മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ്എം.എൽ.എ അഭിപ്രായപ്പെട്ടു. സർക്കാർ ധൂർത്തിൻ്റെ പുതിയ മാർഗ്ഗങ്ങൾ തേടി ഖജനാവ് കട്ട് മുടിച്ച് മുന്നോട്ട് പോവുകയാണ്, പാർട്ടിക്കാർക്കും സ്വന്തക്കാർക്കും പിൻവാതിൽ നിയമനങ്ങൾ നൽകി ഖജനാവിനെ കൊള്ളയടിക്കുകയാണ്, സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ഭരണകൂടം യഥാർത്ഥ മാതൃകകളായാണ് പ്രവർത്തിക്കേണ്ടതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, എൻ.പി.എസിലെ ഇരട്ട താപ്പ് അവസാനിപ്പിക്കുക, പേ റിവിഷൻ അരിയർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായിയാണ് കളക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കെ.ടി ഷാജി, എൻ.ജെ ഷിബു, വി.ആർ ജയപ്രകാശ്, ഇ.എസ് ബെന്നി, ടി.അജിത്ത്കുമാർ, സി.കെ ജിതേഷ്, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, സി.ആർ അഭിജിത്ത്, എം.നസീമ, കെ.പി.പ്രതീപ, എ.സുഭാഷ്, ഷിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ധർണ്ണക്ക് മുന്നോടിയായി നടന്ന പ്രതിഷേധ പ്രകടനത്തിന് എൻ.വി.അഗസ്റ്റിൻ, കെ.ജി.പ്രശോഭ്, ബിജു ജോസഫ്, റെജീസ് കെ തോമസ്, ടി.കെ സിദ്ദിഖ്, ബാബു തോമസ്, മിഥുൻ മുരളി, കെ.സി.ജിനി, പി.സെൽജി, സി.കെ ബിനുകുമാർ, നിഷ മണ്ണിൽ, കെ.സി സതീശൻ,
വിനു പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി






Leave a Reply