April 24, 2024

കല്‍പ്പറ്റയില്‍ ക്യാമ്പ് എക്‌സിക്യൂട്ടീവ് ഡിസംബര്‍ 10ന്:ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

0
Img 20221202 Wa00052.jpg

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി ഡിസംബര്‍ 10ന് പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ വെച്ച് ക്യാമ്പ്  എക്‌സിക്യൂട്ടീവ് നടത്താന്‍ തീരുമാനിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കുന്ന ക്യാമ്പ്  എക്‌സിക്യുട്ടീവില്‍ വിവിധ സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബൂത്ത് തലം മുതല്‍ ബ്ലോക്ക് തലം വരെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാരവാഹികളെ കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. ഇന്ത്യാ രാജ്യവും കേരളവും കണ്ട ഏറ്റവും ജനവിരുദ്ധ സര്‍ക്കാരുകളാണ് രാജ്യം ഭരിച്ചുകൊണ്ടിടിക്കുന്നത്. ഒരു ഭാഗത്ത് വര്‍ഗീയ ഫാസിസവും ഒരു ഭാഗത്ത് രാഷ്ട്രീയ ഫാസിസവും നടപ്പിലാക്കി ബി ജെ പിയും സി പി എമ്മും ഒന്നിച്ച്‌കൊണ്ട് കോണ്‍ഗ്രസിനെ തകര്‍ക്കാനും രാജ്യത്തെ ദുര്‍ബലപ്പെടുത്താനും വിഭജിക്കാനും ശ്രമിക്കുന്നു. മതേതര ജനാധിപത്യ വിശ്വാസികള്‍ ഇന്ത്യയെ ഒന്നായി നിലനിര്‍ത്തി മുന്നോട്ടികൊണ്ടുപോകുന്നതിന് എല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ജനാതിപത്യ ചേരികളെയും ഒന്നിച്ച് നിര്‍ത്തിക്കൊണ്ട് കാലഘട്ടത്തിനനുസൃതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. കോണ്‍ഗ്രസ് ഈ രാജ്യത്തെ ജനഹൃദയങ്ങളില്‍ രൂഡമൂലമാക്കിയ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും യോഗം വിലയിരുത്തി. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പിസി.സി. ജനറല്‍ സെക്രട്ടറിമാരായ അലിപ്പറ്റ ജമീല, കെ.കെ. അബ്രഹാം, പി.ടി. മാത്യു, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍. പൗലോസ്, സി.പി. വര്‍ഗ്ഗീസ്, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.ഇ. വിനയന്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, എന്‍.എം. വിജയന്‍, ടി.ജെ. ഐസക്ക്, എന്‍.കെ. വര്‍ഗ്ഗീസ്, കെ.വി. പോക്കര്‍ ഹാജി, വി.എ. മജീദ്, എം.ജി. ബിജു, ബിനു തോമാസ്, പോള്‍സണ്‍ കൂവക്കല്‍, ജി. വിജയമ്മ ടീച്ചര്‍, ചിന്നമ്മ ജോസ്, പി. ശോഭന കുമാരി, നിസി അഹമ്മദ്, ഡി.പി. രാജശേഖരന്‍, സി. ജയപ്രസാദ്, കമ്മന മോഹനന്‍, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *