റാട്ടക്കൊല്ലിയിലെ ഗ്രന്ഥശാലക്കുനേരെ കല്ലേറ്

കൽപ്പറ്റ: റാട്ടക്കൊല്ലിയിലെ ഗ്രന്ഥശാലക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഗ്രന്ഥശാലയുടെ ജനൽ ചില്ല് എറിഞ്ഞു തകർത്തു. റാട്ടക്കൊല്ലി പി.ജെ. ജോയ് സ്മാരക ഗ്രന്ഥശാലക്കുനേരെയാണ് രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ.
സുധീർ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് എന്നിവർ ഗ്രന്ഥശാല സന്ദർശിച്ചു. കെ. രാജൻ, അഷ്‌ഫീർ എന്നിവർ സംസാരിച്ചു.



Leave a Reply