August 7, 2026

മസ്ജിദ് നിര്‍മ്മാണത്തിന് സംഭാവനയുമായി ക്ഷേത്ര കമ്മറ്റി: മത മൈത്രിക്ക് മാതൃകയായി

0
IMG-20221204-WA00022.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: ബത്തേരി മലവയല്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മ്മാണത്തിലേക്ക് സംഭാവനയായി വഴിപാട് സമര്‍പ്പണം നടത്തി ക്ഷേത്ര സമിതി മാനവ ഐക്യത്തിന്റെ മാതൃകയായി. മലവയല്‍ മുടിയന്‍പുലി കുട്ടിച്ചാത്തന്‍ ക്ഷേത്ര സമിതി ഭാരവാഹികളാണ് മസ്ജിദ് നിര്‍മ്മാണത്തിന് സംഭാവന നല്‍കാനെത്തിയത്. ചടങ്ങില്‍ ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കരിയ മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് കരീം മുസ്്‌ലിയാര്‍, ക്ഷേത്ര സമിതി പ്രസിഡണ്ട് അച്ചുതന്‍, സെക്രട്ടറി സുന്ദരന്‍.എം.കെ ഭാരവാഹികളായ രവീന്ദ്രന്‍, കുഞ്ഞിരാമന്‍ സി.വി, ശിവരാമന്‍, ബില്‍ഡിംഗ് കമ്മറ്റി ഭാരവാഹികളായ ഹനീഫ.കെ, യഹ്‌യ, നൗഫല്‍ മാവാടി, ജാബിര്‍ കപ്പൂര്, അബ്ദുള്‍ റഷീദ്, ഫൈസല്‍.എ.പി പി.ടി.എ.കബീര്‍, ഇബ്രാഹിം മാവാടി സംബന്ധിച്ചു. ബില്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ ആരിഫ് തണലോട്ട് സ്വാഗതവും, മഹല്ല് സെക്രട്ടറി അലവിക്കുട്ടി നന്ദിയും പറഞ്ഞു.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *