ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകി ഒപ്പം ചേർത്ത് മുണ്ടേരി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്

കൽപ്പറ്റ : ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളെയും , പഠിപ്പിക്കുന്ന അധ്യാപകരെയും ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൽപ്പറ്റയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. എസ്.എസ് കെ ,ബി.ആർ.സി. കൽപ്പറ്റ എന്നിവരുടെ സഹകരണത്തോടെ നടന്ന പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാല ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സജീവൻ പി.ടി, ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ ഷിബു എ കെ , സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൽപ്പറ്റ സബ് ഡിവിഷൻ എ.എൻ .ഒ ജയകുമാർ , ഹെഡ് മിസ്റ്റർ പവിത്രൻ എം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ , എൻ എസ് എസ് കോർഡിനേറ്റർ സ്മിത. എം ,ബി.ആർ.സി പരിശീലകരായ ജ്യോതി കുമാർ , റാലി സന്തോഷ്, ജിഷ എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



Leave a Reply