June 6, 2026

വയനാട് സ്‌കൂള്‍ കലാമേളയുടെ ആദ്യ ഫലപ്രഖ്യാപനം സംഘടിപ്പിച്ചു

0
IMG_20221206_174310.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി കണിയാരം വെച്ച് നടക്കുന്ന വയനാട് റവന്യൂ സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ഫലപ്രഖ്യാപനം  നടന്നു. കലോത്സവത്തിന്റെ ഓരോ ഇനങ്ങളും പൂര്‍ത്തിയാകുന്ന മുറക്ക് ഉടന്‍ തന്നെ ഫല പ്രഖ്യാപനം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ  മീഡിയ റൂമിൽ ചെയ്തിട്ടുള്ളത്. ഫലങ്ങൾ കൈറ്റ് സ്‌കൂള്‍ യുവജനോത്സവ വയനാട് ജില്ലാ പേജില്‍ ലഭ്യമാകും. കൂടാതെ ഫലം അറിയുന്നതിനായി ക്യൂ ആര്‍ കോഡും സജ്ജീകരിച്ചിട്ടുണ്ട്. 
 സ്‌കൂള്‍ കലോത്സവത്തില്‍ സ്റ്റേജ് ഇതര മത്സരങ്ങളില്‍ ആദ്യമായാണ്‌ മത്സരം കഴിഞ്ഞ ഉടന്‍ ഫലം പ്രഖ്യാപിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ജോയിന്റ് കണ്‍വീനര്‍ എന്‍ പി മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ ബി സിമില്‍ സിമില്‍ ആദ്യ  ഫലപ്രഖ്യപനം നടത്തി. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ മാര്‍ഗരറ്റ് തോമസ് , കണ്‍വീനര്‍ നജീബ് മണ്ണാര്‍, വൈ ചെയര്‍മാന്‍ മുനീര്‍ പാറക്കടവത്ത്, വി ഹുസ്സൈന്‍ എന്നിവര്‍ പങ്കെടുത്തു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *