April 19, 2024

ആസ്പിരേഷന്‍ ഡിസ്ട്രിക്ട് ; ജില്ലാ കളക്ടര്‍ അനുമോദിച്ചു

0
Img 20221207 Wa00672.jpg

കൽപ്പറ്റ :ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ദേശീയ തലത്തില്‍ വയനാട് ജില്ലയെ ഒന്നാമതെത്തിച്ച വിവിധ വകുപ്പുകളെയും, ഉദ്യോഗസ്ഥരേയും ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസനം, ലീഡ് ബാങ്ക് , ജില്ലാ നൈപുണ്യ സമിതി, കൃഷി , മൃഗ സംരക്ഷണ വകുപ്പ് , ജില്ലാ നിര്‍മ്മിതി കേന്ദ്ര, ജില്ലാ പ്ലാനിങ് ഓഫീസ് എന്നീ വകുപ്പുകള്‍ക്കുള്ള മൊമെന്റോകളും ചടങ്ങില്‍ കളക്ടര്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളില്‍ നിന്നായി 26 ഉദ്യോഗസ്ഥര്‍ക്കുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
ചാമ്പ്യന്‍സ് ഓഫ് ചെയ്ഞ്ച് ഡാഷ് ബോര്‍ഡ് ഡാറ്റ പ്രകാരം ഒക്ടോബര്‍ മാസത്തിലെ ഓവറോള്‍ ഡെല്‍റ്റ റാങ്കിംഗില്‍ 60.1 സ്‌കോര്‍ നേടിയാണ് വയനാട് ഒന്നാം റാങ്ക് നേടിയത്. ആരോഗ്യം- പോഷകാഹാരം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍- നൈപുണിക വികസനം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനവും ഒക്ടോബറില്‍ ജില്ല നേടിയിട്ടുണ്ട്. ഒക്ടോബര്‍ സൂചിക പ്രകാരം ആരോഗ്യ മേഖലയിലെ പ്രതിരോധ കുത്തിവെയ്പ്, ഗര്‍ഭിണികള്‍ക്കുള്ള ആന്റി നാറ്റല്‍ ചെക്കപ്പ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെലിവറീസ്, സ്‌കില്‍ഡ് ബെര്‍ത്ത് അറ്റന്റന്‍സ് എന്നിവയിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. കൂടാതെ, സാമ്പത്തിക-നൈപുണ്യ വികസന മേഖലയിലെ വിവിധ സൂചികകളിലും മികവ് പുലര്‍ത്തിയാണ് ജില്ല പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. 
യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ സി.പി. സുധീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news