എ.യു.പി.എസ് പടിഞ്ഞാറത്തറക്ക് നാടക മത്സരത്തിൽ ഒന്നാം സ്ഥാനം
മാനന്തവാടി : റവന്യൂ കലോത്സവത്തിൽ യു. പി നാടക മത്സരത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ എ.യു.പി സ്കൂളിന് ലഭിച്ചു. ഉണ്ടനും – ഉണ്ടിയും എന്ന നാടകം അവതരിപ്പിച്ചാണ് പടിഞ്ഞാറത്തറ സ്കൂൾ ഒന്നാം സ്ഥാനത്തെ ത്തിയത്.ഈ നാടകത്തിന്റെ ഇതിവൃത്തം പ്രകൃതി സംരക്ഷണവും, മൃഗങ്ങളോടുള്ള അനുകമ്പയും, മക്കളോടുള്ള സ്നേഹവുമായിരുന്നു.
ഗിരീഷ് കാരാടി, മഹേഷ് എന്നിവരാണ് ഉണ്ടനും ഉണ്ടിയും എന്ന നാടകത്തിന്റെ പരിശീലകർ.സൈനുദ്ദീൻ സിദാൻ, മുഹമ്മദ് ഹാമിസ് കെ. പി, പാർവതി മാരാർ, ഘന ശ്യാം കൃഷ്ണ, ജൂവൽ എലിസബത്ത് ബാബു, ഐശ്വര്യ പി.നായർ, സി ൽവിയ ബ്രിജിത്ത് ജോൺസൺ, ഉത്തര കെ. എസ്, ഗൗരി നന്ദന, അലൻ പോൾ എന്നിവരാണ് നാടകത്തിൽ അണിചേർന്നത് .
Leave a Reply