ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ടിൽ അപാകത പ്രതിഷേധവുമായി ജി.എച്ച്.എസ് എസ് മീനങ്ങാടി

മാനന്തവാടി : റവന്യൂ കലോത്സവത്തിൽ നാല് ടീം മത്സരാർത്ഥികളാ ണ് വഞ്ചിപ്പാട്ടിൽ പങ്കെടുത്തത്.ഒന്നാം സ്ഥാനം സെന്റ്മേരിസ് ഹയർ സെക്കൻഡറി സ്കൂൾ ബത്തേരിക്ക് ലഭിച്ചു.മൂന്നാം സ്ഥാനം നേടിയ ജി.എച്ച്.എസ്.എസ് മീനങ്ങാടിയാണ് ഒന്നാം സ്ഥാനക്കാര്‍ക്കെതിരെ പ്രതിഷേധമു ണർത്തിയത്.ഒന്നാം സ്ഥാനം ലഭിച്ച സെന്റ് മേരീസ് എച്ച്എസ്എസ് അവതരിപ്പിച്ചത് കുട്ടനാടൻ ശൈലിയിലുള്ള വഞ്ചിപ്പാട്ടാണ്.എന്നാൽ പാടിയത് ആറന്മുള രീതിയിലാണെന്നാണ് മീനങ്ങാടി എച്ച്എസ്എസ്സിന്റെ പരാതി. ഉപജില്ലാ കലോത്സവത്തിൽ നിന്നും അപ്പീൽ മേടിച്ചാണ് ബത്തേരി സെന്റ് മേരീസ് എച്ച്എസ്എസ് ഈ മത്സരത്തിൽ പങ്കെടുത്തതെന്നും പരാതിയിൽ പറയുന്നു.



Leave a Reply