April 25, 2024

മുസ്‌ലിം ലീഗിന്റെ നിലപാടുകളെ സ്വാഗതം ചെയ്തതിനെ ഇടതു മുന്നണിയിലേക്കുള്ള ക്ഷണമായി കണക്കാക്കരുത്: എം.വി.ഗോവിന്ദന്‍

0
Img 20221212 Wa00072.jpg
കല്‍പ്പറ്റ: മുസ്‌ലിം ലീഗിന്റെ നിലപാടുകളെ സ്വാഗതം ചെയ്തതിനെ ആ പാര്‍ട്ടിക്കു ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണേണ്ടെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സമീപനവും നയവുമില്ലാതെ ആരെയും എല്‍.ഡി.എഫില്‍ എടുക്കില്ല. ഇത് മുസ്‌ലിം ലീഗിന്റെ കാര്യത്തിലും ബാധകമാണ്. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുന്നതിനെ സ്വാഗതം ചെയ്യും. ഗവര്‍ണര്‍, അബ്ദുറഹ്മാന്‍ വിഷയങ്ങളില്‍ ലീഗ് ശരിയായ നിലപാടാണ് സ്വീകരിച്ചത്. ലീഗിന്റെ മതനിരപേക്ഷ നിലപാടുകളെ സ്വാഗതം ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ച. അതിനെ പോസിറ്റീവായാണ് കാണുന്നത്. ആരോഗ്യകരമായ രാഷ്ട്രീയ ചര്‍ച്ച നല്ലതാണ്. വര്‍ഗീയതക്കെതിരെ അതി വിപുല മുന്നണി കെട്ടിപ്പടുക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യം.
അപടത്തിലാണ് രാജ്യത്തിന്റെ ഭാവി. 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സുപ്രധാനമാണ്. ബി.ജെപ.ി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കും. ആര്‍.എസ്.എസ് രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികമാണ് 2025. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഹിന്ദുരാഷട്രമെന്നാല്‍ ഹിന്ദുക്കളുടെ രാഷ്ട്രമല്ല, കോര്‍പറേറ്റുകളുടെ രാഷ്ട്രമാണ്. ഹിന്ദു രഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കലാണ് ഏക സിവില്‍ കോഡ്. ഇത് ചെറുക്കാനുള്ള വഴി അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണ്. ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് വേണ്ടത്. അടിയന്തരാവസ്ഥയില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *