November 15, 2024

ടി എ റെജി ഐ.ൻ.ടി.യു.സി സംസ്ഥാന ജനറല്‍സെക്രട്ടറി. ബി. സുരേഷ് ബാബു വൈസ് പ്രസിഡൻ്റ്

0
Img 20221212 Wa00092.jpg
കല്‍പ്പറ്റ: ഐ എന്‍ ടി യു സംസ്ഥാന വൈസ് പ്രസിഡന്റായി ബി സുരേഷ്ബാബുവിനെയും, ജനറല്‍ സെക്രട്ടറിയായി ടി എ റെജിയെയും തിരഞ്ഞെടുത്തു. നിലവില്‍ മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ്, പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, തൃക്കൈപറ്റ സര്‍വ്വീസ് കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് മേപ്പാടി സ്വദേശിയായ സുരേഷ്ബാബു.  
നിലവില്‍ വയനാട് ജില്ലാ ജന. സെക്രട്ടറിയാണ് ടി എ റെജി. ഐ എന്‍ ടി യു സി യുവജന വിഭാഗം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തൊഴിലാളി യൂണിയന്‍ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ് ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *