പുകയില മുറുക്കിനു ആയുഷ് ബദൽ മാർഗ്ഗവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

നമ്പിക്കൊല്ലി :സിദ്ധ ദിനാചാരണത്തിന്റെ ഭാഗമായി നമ്പിക്കൊല്ലി ചോരം കൊല്ലി കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുകയില മുറുക്കലിന് ബദലായിട്ടുള്ള സിദ്ധ ആരോഗ്യ താംബൂലം പദ്ധതിയ്ക്കു തുടക്കമായി.ഡോ: അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു.വയനാട്ടിലെ ആദിവാസികളിൽ ഭൂരിപക്ഷവും പുകയില മുറുക്കിന്റെ അടിമകളാണ്. അത് കൊണ്ട് തന്നെ ഭൂരിപക്ഷം പേരും വായിലും, കഴുത്തിലും, നാക്കിലും വരുന്ന കാൻസർ രോഗത്തിന്റെ പിടിയിലാണ്. അതിനുള്ള ബദൽ മാർഗ്ഗം അവതരിപ്പിക്കുകയാണ് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്. സിദ്ധ വൈദ്യ തിരുട്ടുവിൽ പ്രതിപാദിച്ചിട്ടുള്ള വെറ്റില, പാക്ക് , ചുണ്ണാമ്പ്, വാൽ മുളക്, ഗ്രാമ്പു, ഏലം, ജാതിക്ക എന്നിവ അടങ്ങിയതാണ് സിദ്ധ ആരോഗ്യ താംബൂലം. ഇത് പുകയിലയുടെ ദൂഷ്യ ഫലങ്ങൾ ഒന്നും ഇല്ലാത്തതാണ്. അത് മാത്രമല്ല പുകയിലയോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. വായ് നാറ്റം അകറ്റുന്നു, മോണ പഴുപ്പിനെ തടയുന്നു,ദഹന ശക്തി വർധിപ്പിക്കുന്നു , വായിൽ വളരുന്ന ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു, ശ്വാസകോശ രോഗങ്ങൾക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു എന്നിങ്ങനെ ഒത്തിരി ഔഷധ ഗുണങ്ങൾ നിറഞ്ഞതുമാണ് സിദ്ധ ആരോഗ്യ താംബൂലം.ഡോ അനു ജോസ്, ഡോ ഹുസ്ന ബാനു,സുർജിത്ത്, അരുൺ ജോസ്, പ്രിയേഷ്, അംഗന വാടി ടീച്ചർ സുഷമ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply