October 12, 2026

അനധികൃത മദ്യവുമായി ബത്തേരി സ്വദേശിയെ അറസ്റ്റ് ചെയ്തു

0
IMG_20221212_152014.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :അനധികൃത മദ്യവുമായി ബത്തേരി സ്വദേശിയെ അറസ്റ്റ് ചെയ്തു.വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ പി .എസ് .വിനീഷും പാർട്ടിയും മുരണി ഭാഗത്ത് നടത്തിയ റെയ്ഡിൽ 1.700 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് സുൽത്താൻ ബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ കുണ്ടുവയൽ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ പോൾ ടി ആർ ,വയസ്സ് (70) എന്നയാളെ അറസ്റ്റ് ചെയ്തു കേസെടുത്തത്. സ്ഥിരമായി കുണ്ടുവയൽ ഭാഗത്തെ ആദിവാസി വിഭാഗക്കാർക്ക് മദ്യ വില്പന നടത്തി പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്നു എന്ന് ജില്ലാ കലക്ടർക്ക് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് എക്സെസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശാനുസരണമാണ് റെയിഡ് നടത്തിയത്. റെയിഡിൽ വയനാട് ഇ.ഐ. ആന്റ് ഐ.ബി. യിലെ പ്രിവന്റീവ് ഓഫീസർ പി പി. ശിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു , അൻവർ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *