കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസ് കുറ്റിയംകോണം കേരള കോൺഗ്രസ് ( എം ) ൽ ചേർന്നു
പുൽപ്പള്ളി : കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി,ക്ഷീര കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, ഐ എൻ ടി യു സി താലൂക്ക് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ജോസ് കുറ്റിയംകോണം തൽ സ്ഥാനങ്ങൾ രാജിവെച്ച് കേരള കോൺഗ്രസ് (എം ) ൽ ചേർന്നു.അദ്ദേഹത്തോടൊപ്പം കേരള കോൺഗ്രസ് ( എം ) ൽ ചേർന്ന മറ്റ് കോൺഗ്രസ് അംഗങ്ങൾക്കും കോൺഗ്രസ് (എം ) മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
കോൺഗ്രസ് ( എം ) സംസ്ഥാന സെക്രട്ടറിയും, സെറാമിക് ഇന്ത്യ ചെയർമാനുമായ കെ ജെ ദേവസ്യ പുതിയതായി പാർട്ടിയിൽ ചേർന്ന അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തു.കോൺഗ്രസിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തനത്തിന്റെയും, അഴിമതിയുടെയും ഭാഗമായി സാധാരണ കോൺഗ്രസ് പ്രവർത്തകർ തഴയപ്പെടുന്നതായും, വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിൽ (എം )ൽ ചേരുന്നതായും മെമ്പർഷിപ്പ് സ്വീകരിച്ചുകൊണ്ട് ജോസ് കുറ്റിയംകോണം പറഞ്ഞു. കോൺഗ്രസ് (എം ) മണ്ഡലം പ്രസിഡണ്ട് ബിജു തിണ്ടിയത്ത് അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ ടി.എസ് ജോർജ്, വിൽസൺ നെടും കൊമ്പിൽ, റെജി ഓലിക്കരോട്ട്, കെ.കെ ബേബി, ജോസ് തോമസ്, കുര്യൻ ജോസഫ്, ജോയി താന്നിക്കൽ, സി.കെ ബാബു,
പി. യു മാണി, സി.പി മാത്യു, ബീന ജോസ്, മാ ണി പനംതോട്ടം, ബേബി കുഴപ്പമാലി , വർക്കി കവുങ്ങും പള്ളി, തോമസ് കൊട്ടുകാപള്ളി എന്നിവർ പ്രസംഗിച്ചു.
Leave a Reply