March 21, 2023

മാഹി മദ്യവുമായി പിടിയിൽ

IMG_20221217_123700.jpg
കൽപ്പറ്റ : മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 16.8 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു.ചുഴലി സ്വദേശി ബാലസുബ്രഹ്മണ്യൻ. ജി , വയസ്സ് (63) ഗുരുസ്വാമിയെ അറസ്റ്റ് ചെയ്തത്.വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ,ഇന്നലെ  കൽപ്പറ്റ  പുളിയാർമല ഭാഗത്ത് വെച്ച്   മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 16.8 ലിറ്റർ മാഹി മദ്യം വയനാട് എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ  ടി.ആർ.ഹരിനന്ദനനും പാർട്ടിയും ചേർന്ന് കണ്ടെടുക്കുകയായിരുന്നു.
 കെ എൽ 73ബി 8853 നമ്പർ വാഹനത്തിൽ മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യമാണ്  പിടിച്ചെടുത്തത്. പ്രതിയെയും തൊണ്ടിമുതലുകളും കേസ് റിക്കോർഡുകളും വാഹനവും  കോടതിയിൽ ഹാജറാക്കിൽ  റിമാണ്ട് ചെയ്തു. ഇയാൾ എല്ലാ ആഴ്ചയും മാഹിയിൽ പോയി വരുമ്പോൾ മദ്യം കൊണ്ടുവന്ന് കൽപ്പറ്റ ഭാഗത്ത് വിൽപ്പന നടത്താറുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വയനാട് സൈബർ സെല്ലിലെ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വിനീഷ് പി.എസ് ,സി.ഇ. ഒ മാരായ രഘു . വി , സുരേഷ് എം., നിഷാദ് വി.ബി എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *