August 27, 2026

നവീകരിച്ച തൃശിലേരി പന്നിയോട് അണക്കെട്ട് ഉദ്ഘാടനം ചെയ്തു

0
IMG-20221217-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശിലേരി: നവീകരിച്ച തൃശിലേരി പന്നിയോട് അണക്കെട്ടിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി മൈനര്‍ ഇറിഗേഷന്‍ വിഭാഗവും തിരുനെല്ലി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് അണക്കെട്ടിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ഇറിഗേഷന്‍ വകുപ്പ് അനുവദിച്ച 21 ലക്ഷത്തി ഇരുപതിനായിരം രൂപയും തിരുനെല്ലി പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. 1965 ല്‍ നിര്‍മ്മിച്ച അണക്കെട്ട് വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ അണക്കെട്ട് പ്രദേശത്തെ ജലലഭ്യതക്ക് സഹായകരമാകും. അണക്കെട്ടിന്റെ പരിസരം പ്രകൃതി രമണീയമായതിനാല്‍ ഭാവിയില്‍ ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് അണക്കെട്ടിന്റെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്. ചടങ്ങില്‍ അണക്കെട്ടിന്റെ സൗന്ദര്യവത്ക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ ബേബി മാസ്റ്റര്‍, കെ. ജയ, കെ.വി വസന്തകുമാരി, രാഷ്ട്രീയ പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *