April 26, 2024

ബഫർ സോൺ വിഷയം; രാജ്യത്തെ വാണിജ്യ സംഘടനകൾ ഇടപെടും- വയനാട് ചേംബർ ഓഫ് കോമേഴ്സ്

0
Img 20221217 Wa00432.jpg
കൽപ്പറ്റ :പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട നടന്ന ഉപഗ്രഹ സർവേ ഉയർത്തിയ ആശങ്കകൾ പരിഹരിക്കണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോണ്മെന്റ് സെന്റർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ വയനാട്ടിലെ പൊതു സമൂഹത്തിന് വന്നിട്ടുള്ള ആശയ കുഴപ്പം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൽപ്പറ്റയിൽ ചേർന്ന ചേംബർ ഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷനായിരുന്നു. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ബഫർ സോൺ അതിർത്തികൾ പുരനിര്ണയിക്കുന്നത് അനുവദിക്കാനാവില്ലന്ന് ചെമ്ബർ പ്രസിഡന്റ് ജോണി പാറ്റാനി അറിയിച്ചു.
ബഫർ സോൺ വിഷയത്തിൽ രാജ്യത്തെ വാണിജ്യ സംഘടനകൾ ഇടപെടുമെന്ന് ചേമ്പർ സെക്രെട്ടറി മിൽട്ടൺ ഫ്രാൻസീസ് അറിയിച്ചു. 
വിചിത്രമായ ബഫർ സോൺ നിർണ്ണയം  വയനാടിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. വയനാടിന്റെ കാർഷിക മേഖലക്കൊപ്പം തന്നെ വാണിജ്യ മേഖലയും തകർന്ന് തരിപ്പണമാകും. ഫിക്കി, സി.ഐ.ഐ( കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഉൾപ്പെടയുള്ള വാണിജ്യ സംഘടനകൾ പ്രശ്നത്തിൽ ഇടപെടുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് വയനാട് ചേംബർ സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് പറഞ്ഞു. 
മറ്റു സംസ്ഥാനങ്ങളിലെ വാണിജ്യ സംഘടനകളെ കൂടി വിഷയത്തിൽ ഇടപെടുവിപ്പിക്കും. 
ബഫർ സോൺ വിഷയത്തിൽ വയനാടൻ സമൂഹത്തിനൊപ്പമെന്നും ചെമ്ബർ വ്യക്തമാക്കി. കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ ജോണി പറ്റാനി, മിൽട്ടൺ ഫ്രാൻസീസ്, ഓ.എ വീരേന്ദ്രകുമാർ മോഹൻ ചന്ദ്രഗിരി , ഇ.പി മോഹൻദാസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *