April 25, 2024

ഹരിത പദ്ധതിയുമായി റെഡ് ക്രോസ് സൊസൈറ്റി

0
Img 20221218 Wa00252.jpg
പനമരം: വയനാട്ടിലെ മുഴുവന്‍ കോളേജ് വളപ്പുകളിലും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെയും പനമരം പൗരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫലവൃക്ഷ-മുള തൈകള്‍ നട്ടുപിടിപ്പിക്കും. പരിസ്ഥിതി കരുതല്‍ മേഖല വിജ്ഞാപനവുമായി ബന്ധപ്പെട്ട അവ്യക്തതകളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൈവണ്ണമുള്ള മരങ്ങളുടെ വില്‍പനപോലും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സന്തുലനം മുന്‍നിര്‍ത്തി ഒരു വര്‍ഷം നീളുന്ന വൃക്ഷത്തൈ നടീല്‍ യജ്ഞം ആസൂത്രണം ചെയ്തതെന്നു റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍, സെക്രട്ടറി കെ.മനോജ് പനമരം, പൗരസമിതി കണ്‍വീനര്‍ സി.റസാഖ് പച്ചിലക്കാട്, ട്രഷറര്‍ വി.ബി.രാജന്‍, ജോയിന്റ് കണ്‍വീനര്‍ കാദറുകുട്ടി കാര്യാട്ട്, ടി.ഖാലിദ്, ടി.പി.സുരേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതു കര്‍ഷകരാണ്. ഈ യാഥാര്‍ഥ്യം സര്‍ക്കാര്‍ തിരിച്ചറിയുകയും മരങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ കൃഷിക്കാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കുകയും വേണമെന്നു അവര്‍ ആവശ്യപ്പെട്ടു.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *