June 6, 2026

കുട്ടിക്കൊരു വീട് :താക്കോൽകൈമാറി

0
IMG-20221219-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി  : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സുൽത്താൻ ബത്തേരി ഉപജില്ലയിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് മീനങ്ങാടി പാലക്കമൂലയിൽ നടന്നു.
മീനങ്ങാടി ജി എച്ച് എസ് എസ് -ലെ വിദ്യാർത്ഥിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറൽ ഒ.ആർ കേളു എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ നിർമ്മാണകമ്മിറ്റിചെയർമാൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ 
ജില്ലാക്കമ്മിറ്റിയംഗം എൻ പി കുഞ്ഞുമോൾ ഉപഹാരം നൽകി.
ഫാദർ വർഗീസ് മററമന,
കെ എസ് ടി എ സംസ്ഥാന സെക്രട്ടി പി.ജെ ബിനേഷ് ,  വി എ അബ്ബാസ്, കെ എസ് ടി എ സംസ്ഥാന എക്സി. അംഗം വി എ ദേവകി ,കെഎസ് ടിഎ ജില്ലാസെക്രട്ടറി വിൽസൺ തോമസ്,
ജില്ലാ പ്രസിഡണ്ട്  എ.ഇ സതീഷ്ബാബു,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ ടി രാജൻ സ്വാഗതവും കെ.കെ.ബിജു നന്ദിയും പറഞ്ഞു.മേപ്പാടി, പെരിക്കല്ലൂർ എന്നിവിടങ്ങളിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറൽ
 നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *