June 6, 2026

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20221219_123342.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി താന്നിക്കലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിക്കൽ പാടുകാണ കോളനി ചന്ദ്രൻ്റെ മകൾ ഹണിമ (28) യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഹണിമയെ കണ്ടത്. കഴിഞ്ഞ നാല് മാസത്തോളമായി ഇവർ അസുഖബാധിതയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് മാനന്തവാടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.  പ്രാഥമിക നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *