June 6, 2026

പ്രിയേഷിന്റെ വിയോഗത്തിൽ നാടിന്റെ ആദരാഞ്ജലി

0
IMG-20221219-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കേരളാ ബാസ്ക്കറ്റ് ബോൾ, കെ എസ് ഇ ബി ടീമിലെ മുൻ ക്യാപ്റ്ററും, കെ എസ് ഇ ബി പാടിച്ചിറ ഓഫീസ് സുപ്രണ്ടുമായിരുന്ന പ്രിയേഷ് ജേക്കബിന്റെ (44) അകാല നിര്യായാണത്തിൽ മുള്ളൻകൊല്ലി പുൽപ്പള്ളി പ്രദേശവാസികളെയാകെ ദുഃഖത്തിലാഴ്ത്തി. കെ എസ് ഇ ബി എംപ്ലോയീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി കഴിഞ്ഞ ശനിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രിയേഷ് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയപ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. മരണ വിവരം ഞെട്ടലോടെയാണ് പ്രദേശവാസികൾ ഉൾക്കൊണ്ടത്. വിവരമറിഞ്ഞു നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി പേരാണ് മുള്ളൻ കൊല്ലിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
ബാസ്ക്കറ്റ് ബോളിന്റെ കേരളാ ടീമിന്റെയും കെ എസ് ഇ ബി യുടെയും മുൻ ക്യാപ്റ്റനായിരുന്നു.മികച്ച കളിക്കാരനുള്ള ബാസ്ക്കറ്റ് ബോൾ അസോസ്സിയേഷൻ പുരസ്ക്കാരവും നേടിയിരുന്നു. മുള്ളൻ കൊല്ലി സെന്റ് മേരീസ് സ്കൂൾ , തൃശ്ശൂർ കേരള വർമ്മ കോളേജിലുമായിരുന്നു പഠനം. പഠന കാലത്ത് സ്കൂൾ കോളേജ് തലങ്ങളിലും ബാസ്ക്കറ്റ് ബോൾ ടീമിനെ നയിച്ചിരുന്നു. പഠനം പൂർത്തിയാക്കിയ പ്രിയേഷ് കെ എസ് ഇ ബി യിൽ നിയമിതനായി. കെ എസ് ഇ ബി പാടിച്ചിറ സെക്ഷനിൽ സീനീയർ സുപ്രണ്ടായി ജോലി ചെയ്തു വരികയായിരുന്നു.
മൃതസംസ്കാരം നാളെ  ചൊവ്വ  ഉച്ചക്ക് 2.30 ന് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി  സെമിത്തേരിയിൽ നടക്കും. ഭാര്യ :ഷെറിൻ , മക്കൾ വിദ്യാർത്ഥികളായ ഈ സമരിയ, ഇവാ മരിയ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *