June 6, 2026

കുടുംബശ്രീ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

0
IMG_20221219_123245.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികം മുള്ളൻകൊല്ലി പഞ്ചായത്തിൽ പത്താം വാർഡിൽ ആഘോഷിച്ചു.
വാർഡ് മെമ്പർ ഷൈജു പന്നിത്തോപ്പിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് പി കെ വിജയൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ജലജ മുഖ്യപ്രഭാഷണം നടത്തി.മെമ്പർ  പുഷ്പവല്ലിനാരായണൻ ആശംസകൾ അർപ്പിച്ചു പുൽപ്പള്ളി സ്റ്റേഷൻ സബ്ഇൻസ്പെക്ടർ മനോജ്, എക്സൈസ് പ്രിവന്റിംഗ് ഓഫീസർ ഷാജി സി കെ ലഹരി വിരുദ്ധ ക്ലാസുകൾ എടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സണൽ ജോബിനി ആശാ ഷാജി, എൻ സി മേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എഡിഎസ് പ്രസിഡന്റ് ഉഷ അരവിന്ദൻ സ്വാഗതവും എഡിഎസ് സെക്രട്ടറി രുക്നികൃഷ്ണൻ നന്ദിയും അർപ്പിച്ചു. മികച്ച സംരംഭമായി മുള്ളൻ കൊല്ലി പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട സിമി ജോയിയെയും, കുടുംബശ്രീയിൽ ഏറ്റവും കൂടുതൽ നാൾ പ്രവർത്തിച്ചുവരുന്ന ത്രേസ്യാമ്മയെയും, ബൊമ്മിയെയും ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *