പണംവെച്ചുള്ള ചീട്ടുകളി: ആറംഗസംഘം പോലീസ് പിടിയിൽ

പുല്‍പ്പള്ളി: പുല്‍പ്പള്ളി സീതാമൗണ്ടില്‍ പണം വെച്ചുള്ള ചീട്ടുകളിയില്‍ ആറംഗ സംഘം പിടിയില്‍. സീതാമൗണ്ട് പുതുച്ചിറ രാജന്‍ എന്നയാളുടെ വീട്ടില്‍ വച്ച് പണം വെച്ച് ചീട്ടുകളി നടത്തിവന്ന പുല്‍പ്പള്ളി വാക്കയില്‍ ബിനോയ്, പുല്‍പ്പള്ളി സീത മൗണ്ട് കടുപ്പില്‍ സാംകുട്ടി, സീതാമൗണ്ട് തറപ്പേല്‍ മൈക്കിള്‍, പാടിച്ചിറ പകിടിയില്‍ വര്‍ഗീസ്, മച്ചൂര്‍ കടമ്പൂര്‍ സാമി എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കാല്‍ ലക്ഷം രൂപയോളം പിടിച്ചെടുത്തു. പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ.വി ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അബ്ദുല്‍ നാസര്‍ എം.എ പ്രജീഷ്, സി.വി ഹബീബ്, കെ.മുഹമ്മദ്, അന്‍സാദ്, ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.



Leave a Reply