December 14, 2024

ക്രിസ്തുമസ്-ന്യൂഇയര്‍ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും

0
IMG-20221219-WA00362.jpg
കൽപ്പറ്റ : ജില്ലയില്‍ ക്രിസ്തുമസ് ന്യൂഇയര്‍ സീസണുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കാത്ത ഒരുസ്ഥാപനവും ജില്ലയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സി.വി. വിജയന്‍ അറിയിച്ചു. എല്ലാ ഭക്ഷ്യ ഉല്‍പ്പാദക-വിതരണ, വില്‍പ്പന സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം. 
 നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമമനുസരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വീടുകള്‍ കേന്ദ്രീകരിച്ച് കേക്ക് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. കോവിഡ് – 19 /ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. ഉപഭോക്താക്കള്‍ തുറന്ന് വെച്ചതോ ഈച്ച, പാറ്റ, പൊടി മുതലായവ മലിനപ്പെടുത്തിയതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതോ, വിതരണം ചെയ്യുന്നതോ ആയ ആഹാര സാധനങ്ങള്‍ ഉപയോഗിക്കരുത്. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവു. 
*ഭക്ഷ്യ സുരക്ഷാവകുപ്പ് നിര്‍ദ്ദേശങ്ങള്‍* 
* ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നീ രംഗങ്ങളില്‍ കര്‍ശനമായ വൃത്തി ശുചിത്വ ശീലങ്ങള്‍ പാലിക്കണം.
* ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം.
* മുറിച്ച് വെച്ച് വിതരണം ചെയ്യുന്ന പഴങ്ങള്‍, തുറന്ന് വെച്ച് വില്‍പ്പന നടത്തുന്ന ബേക്കറി അടക്കമുളള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം.
* പായ്ക്കറ്റ് ഭക്ഷണത്തിന്റെ പുറത്ത് കര്‍ശനമായ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കണം.
* സര്‍ബത്ത്, ജ്യൂസ്, ചായ, കാപ്പി മുതലായ പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളവും, ഐസും ശുദ്ധമായ കുടിവെളളത്തില്‍ ഉണ്ടാക്കിയവ ആയിരിക്കണം.
* ജീവനക്കാര്‍ കര്‍ശനമായ വൃത്തി ശുചിത്വ ശീലങ്ങളും കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണം.
* എണ്ണപ്പലഹാരങ്ങളുംമറ്റും പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടുംചൂടാക്കി ഉപയോഗിക്കരുത്.
* പ്രിന്റഡ് ന്യൂസ് പേപ്പറില്‍ ഭക്ഷ്യ വസ്തുക്കള്‍ പൊതിഞ്ഞ് കൊടുക്കരുത്. 
* കുപ്പി വെളളവും മറ്റ് പാനീയങ്ങളും വെയില്‍തട്ടുന്ന രീതിയില്‍ സൂക്ഷിക്കുവാന്‍ പാടില്ല.
*പരാതികള്‍ അറിയിക്കാം*
ഭക്ഷ്യ സുരക്ഷാഅസിസ്റ്റന്റ് കമ്മീഷണര്‍ – 8943346192.
കല്‍പ്പറ്റ ഭക്ഷ്യ സുരക്ഷാഓഫീസര്‍ – 9072639570.
സുല്‍ത്താന്‍ ബത്തേരി/മാനന്തവാടി ഭക്ഷ്യ സുരക്ഷാഓഫീസര്‍ – 8943346570.
ടോള്‍ ഫ്രീ നമ്പര്‍ – 1800 425 1125.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *