April 19, 2024

കുട്ടിക്കൊരു വീട്: താക്കോൽകൈമാറി

0
Img 20221220 Wa00072.jpg
പെരിക്കല്ലൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) പനമരം ഏരിയയിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് പെരിക്കല്ലൂർ ചാത്തൻകോട്ട് മലയിൽ
നടന്നു.പെരിക്കല്ലൂർ ജി എച്ച് എസ് എസ് -ലെ വിദ്യാർത്ഥിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറൽ സി  കെ ശശീന്ദ്രൻ നിർവഹിച്ചു .  
ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ എം എസ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. 
കെ എസ് ടി എ
സംസ്ഥാന സെക്രട്ടി പി.ജെ ബിനേഷ് കരാറുകാരൻ ബിനോയ്ക്ക് ഉപഹാരം കൈമാറി.ജില്ലാ പ്രസിഡണ്ട് 
എ.ഇ സതീഷ്ബാബു,ജില്ലാ ജോയിന്റ് സെക്രട്ടറി പി ബിജു ,ജില്ല വൈസ് പ്രസിഡണ്ട് എം കെ സന്തോഷ് ജില്ലാ പഞ്ചായത്തംഗം എ എൻ സുശീല ,വാർഡ് മെമ്പർ കലേഷ് പി എസ് ,ചന്ദ്രബാബു,സുധ നടരാജൻ,എ ഡി എസ് സെക്രട്ടറി പ്രസീത
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ ഷിജു മാത്യു വിഎം സ്വാഗതവും എ പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *