September 23, 2026

വയനാട് ജില്ലാ ക്ഷീരസംഗമം ബുധനാഴ്ച മുതൽ മീനങ്ങാടിയിൽ

0
IMG-20221220-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : ജില്ലയിലെ ക്ഷീര മേഖലയിലെ കർഷകരുടെയും സംഘങ്ങളുടെയും സംഗമം ബുധനാഴ്ച മുതൽ മീനങ്ങാടിയിൽ വച്ച് നടക്കും. ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മീനങ്ങാടി ക്ഷീരസഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
 ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
 എംഎൽഎമാരായ ടി സിദ്ദിഖ്, ഒ ആർ കേളു, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ഉഷാദേവി, മീനങ്ങാടി ക്ഷീരസംഘം പ്രസിഡണ്ട് പി പി ജയൻ, സെക്രട്ടറി കെ ബി മാത്യു, ബത്തേരി സംഘം പ്രസിഡണ്ട് കെ കെ പൗലോസ്,അമ്പലവയൽ സംഘം പ്രസിഡണ്ട് എപി.കുര്യാക്കോസ്, ക്ഷീരവികസനാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിധു വർക്കി, ഡോക്ടർ ഷണ്മുഖവേൽ, ഡോക്ടർ കൗശികൻ ഐഎഎസ്, തുടങ്ങിയ പ്രമുഖർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
 സംഗമത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, കലാ മത്സരങ്ങൾ,കന്നുകാലി പ്രദർശനം, ഡയറി ക്വിസ്, ഡയറി എക്സിബിഷൻ, കർഷകരെ ആദരിക്കൽ ശില്പശാലകൾ തുടങ്ങിയ പരിപാടികൾ നടക്കും.21 മുതൽ 23 വരെയാണ് പരിപാടികൾ നടക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *