അതിദാരിദ്ര്യ നിര്‍മ്മാര്‍നം; ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
ബത്തേരി :അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഗുണഭോക്താ ക്കൾക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള ആധികാരിക രേഖകളും സാമൂഹ്യ സുരക്ഷാ പെന്‍ഷനും ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി. സുല്‍ത്താന്‍ ബത്തേരി ഇരുപത്തിരണ്ടാം ഡിവിഷനില്‍ നടന്ന പരിപാടിക്ക് നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ് നേതൃത്വം നല്‍കി.
Leave a Reply