June 6, 2026

ആദിവാസി കോളനി വഴിയടച്ചത് അന്വേഷിക്കണം:എസ് ടി മോർച്ച

0
IMG-20221222-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പയ്യംമ്പള്ളി വില്ലേജിലെ സെൻറ് കാതറൈൻസ് സ്കൂളിന് പിന്നിലെ പുളിക്കുള്ളിൽ കോളനിയിലേക്കുള്ള റോഡാണ് സ്വകാര്യ വ്യക്തി വേലി കെട്ടി തിരിച്ച് നടവഴിയാക്കിയത്. പ്രസ്തു കോളനി റോഡിൽ സ്വകാര്യ വ്യക്തികൾ താമസിക്കുന്ന ഭാഗം പണി പൂർത്തി കരിക്കുകയും, അവരുടെ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കാൻ സൗകര്യമുണ്ടാക്കുകയും എന്നാൽ കോളിയുടെ ഭാഗം വേലി കെട്ടി നട വഴിയാക്കിയത് ആദിവാസികളോടുള്ള അവഗണനയുടെ ഭാഗമായേ വിലയിരുത്തേണ്ടിയിരിക്കുന്നു. പ്രസ്തുത വിഷയത്തിൽ അധികൃതരുടെ നടപടിക്കായി എസ്.റ്റി മോർച്ച ജില്ലാ കളക്ടർക്ക് പരാധി അയ്ക്കാനും തീരുമാനമെടുത്തു. 
സി.എ ബാബു , കുഞ്ഞിരാമൻ വാളാട്,ചന്ദ്രൻ ആയിനിത്തേരി , കേളു അത്തിക്കൊല്ലി എന്നിവർ സ്ഥലം സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *