May 30, 2023

എപ്പി എക്സ്പോ 2022 : തേനീച്ച കർഷക സംഗമവും പ്രദർശനവും സമാപിച്ചു

0
IMG_20221222_182356.jpg
കൽപ്പറ്റ: രണ്ട് ദിവസമായി മുട്ടിൽ പഞ്ചായത്ത് ഹാളിൽ നടന്നു എപ്പി തേനീച്ച കർഷക സെമിനാറും പ്രദർശനവും സമാപിച്ചു.  
മികച്ച തേനീച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു.
 വയനാട് ജില്ലയിൽ തേനീച്ച കൃഷിയിൽ ഏർപ്പെട്ട ഇരുനൂറിലധികം കർഷകരെ ഉൾപ്പെടുത്തി ഹോർട്ടി കോർപ്പും  സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പും ചേർന്നാണ്  രണ്ട് ദിവസത്തെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചത്. 
കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രൊഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ
 സംസ്ഥാനത്തെ തേനീച്ച വളർത്തൽ പദ്ധതികൾ നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിരിക്കുന്ന നിർദ്ദിഷ്ട ഏജൻസി കൂടിയാണ്.
നാഷണൽ ബീ കീപ്പിംഗ് ഹണി മിഷന്റെ തേനീച്ച വളർത്തൽ പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കുന്ന നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ തേനീച്ച വളർത്തൽ പദ്ധ തി നടപ്പിലാക്കുന്ന ഏജൻസിയായും ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ തേനീച്ച വളർത്തൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ രൂപീകരി ച്ചിരിക്കുന്ന വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിന്റെ 
ഭാഗമായാണ് 
പരിപാടി സംഘടിപ്പിച്ചത്. 
നാഷണൽ ബീ ബോർഡ്, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, ഖാദി കമ്മീഷൻ, ഖാദി ബോർഡ്, കൃഷി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും, വയനാട് ജില്ലയിൽ തേനീച്ച വളർത്തൽ പദ്ധതി ചെയ്തുവരുന്ന 200 ൽ പരം കർഷകരും പങ്കെടുത്തു.  നാഷണൽ ബീ ബോർഡ്, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, സംസ്ഥാന ഹോർട്ടികോർപ്പ്, സെന്റർ ഫോർ യൂത്ത് ഡവലപ്മെന്റ് സി വൈ ഡി, വയനാട് ഗ്രാമവികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നിവ സംയുക്തമായി സംഘടിപ്പിച്ച എക്സ്പോ 2022 ന്റെ 
സമാപന സമ്മേളനം ഹോർട്ടി കോർപ്പ് ഡയറക്ടർ വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികൾക്കുള്ള മെമോൻ്റോയും അദ്ദേഹം വിതരണം ചെയ്തു.  മികച്ച തേനീച്ച കർഷകരെയും  സംരംഭകരെയും  ചടങ്ങിൽ ആദരിച്ചു. 
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സി.എം. ഈശ്വര പ്രസാദ്,  ഹോർട്ടി കോർപ്പ് അസിസ്റ്റൻ്റ് മാനേജർ ബി. സുനിൽ , ടി. കൃഷ്ണൻ, ബി. പ്രവീൺ കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *