June 6, 2026

ക്യാൻസർ പ്രതിരോധ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം കേക്ക് ചലഞ്ച് നടത്തി

0
IMG_20221222_182016.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമ പഞ്ചായത്തും, ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ആശ കിരണത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാൻസർ പ്രതിരോധ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം കേക്ക് ചലഞ്ച് നടത്തി.
 കേക്ക് ചലഞ്ചിന്റെ ഭാഗമായി ഒരു കിലോ കേക്ക് 200 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.
 ഇതിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും  12000 രൂപ ഒരു കുടുംബത്തിന് വീതം നൽകി അനേക കുടുംബങ്ങളെ സഹായിക്കാനാണ് കേക്ക് ചലഞ്ച് വഴി പുൽപ്പള്ളി പഞ്ചായത്തും, ശ്രേയസ് പുൽപ്പള്ളി യൂണിറ്റും പദ്ധതിയിട്ടിരിക്കുന്നത്.
 പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ കേക്ക് ചലഞ്ച് ഉദ്ഘാടനം ചെയ്തു.
 എസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ : ഫാ : ബെന്നി ഇടയത്ത്, യൂണിറ്റ് ഡയറക്ടർ ഫാ : വർഗീസ് കൊല്ലമ്മാവുടിയിൽ, മേഖല കോഡിനേറ്റർമാർ ഷാൻസൺ, ബിനി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് :വി.ഡി തോമസ്, വൈസ് പ്രസിഡണ്ട് കരുണാകരൻ എം.റ്റി, ശ്രേയസ് പ്രവർത്തകരായ ജിനീ ഷജിൽ, സിന്ധു ബേബി എന്നുവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *