April 2, 2023

സംസ്ഥാന കേരളോത്സവം കഥാരചനയിൽ ഒന്നാം സ്ഥാനം റുബീനയ്ക്ക്

IMG_20221223_110841.jpg
മുട്ടിൽ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കണ്ണൂരിൽ സംഘടിപ്പിച്ച  സംസ്ഥാന കേരളോ ത്സവത്തിൽ  കഥാരചനയിൽ ഒന്നാം സ്ഥാനം നേടി കെ. റുബീന. ചേനംകൊല്ലി കെ. ബി. സി. ടി വായനശാല ആൻറ് ക്ലബ്ബ്‌ പ്രതിനിധിയായി പഞ്ചായത്ത്‌ തലം മുതൽ കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നിവയിൽ ഒന്നാം സ്ഥാനക്കാരിയാണ്.സംസ്ഥാന കേരളോത്സവത്തിൽ നൽകിയ 'രാത്രിയിൽ നഗരത്തിൽ എത്തിയ പെൺകുട്ടി 'എന്ന വിഷയത്തിന് എഴുതിയ “ഭാരതീയൻ” എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.യുവ ജനക്ഷേമ ബോർഡിന്റെ സംസ്ഥാന സാഹിത്യ ക്യാമ്പ്, ലൈബ്രറി കൗൺസിൽ നടത്തിയ വിവിധ സാഹിത്യ മത്സര ങ്ങളിലെ അനുഭവങ്ങൾ  റുബീനയുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ തനിച്ചാവുന്ന പെൺകുട്ടികൾ അക്രമിക്കപ്പെടണമെന്ന പൊതു ധാരണയെ തിരുത്തി മതവെറിയരും പൊങ്ങച്ചക്കാരുമായിട്ടുള്ള ആളുകൾക്കുള്ള മറുപടിയാണ് തൻ്റെ കഥയെന്ന് റുബീന അഭിപ്രായപ്പെട്ടു. നിരവധി കവിതകൾ എഴുതിയിട്ടുണ്ട്.,  മുട്ടിൽ കറുമണ്ണിൽ വീട്ടിൽ അബ്ദുവിൻ്റെ  മകളായ റുബീന ബി.എഡ്.ബിരുദധാരിയാണ്. ബത്തേരി സ്വദേശി പള്ളിക്കണ്ടി ഫൈസൽ  ആണ് ഭർത്താവ്.  ലഹൻ, നെഹൻ  ,ദിന എന്നിവർ മക്കളാണ്. തൻ്റെ വളർച്ചയിൽ കെ.ബി. സി.ടി വായനശാലയ്ക്കുള്ള പങ്ക് ചെറുതല്ലെന്നും കഥാകാരി കൂട്ടിച്ചേർത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *