ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമനങ്ങൾ വൈകിപ്പിക്കുന്നത് പ്രതിഷേധാർഹം : കെ.പി.എസ്.ടി.എ

ചെറുകര : ഭിന്നശേഷി സംവരണം എന്ന പേര് പറഞ്ഞു അധ്യാപകർക്ക് അപ്രൂവൽ നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ പ്രദീപ് കുമാർ പ്രസ്താവിച്ചു. ചെറുകര എ.എൽ.പി.സ്കൂളിൽ നടന്ന കെ.പി.എസ്.ടി.എ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സംവരണ നിയമത്തിൽ അനുശാസിക്കുന്നതുപോലെ 1996 മുതൽ 2022 വരെയുള്ള നിയമനങ്ങളിൽ നിശ്ചിത ശതമാനം ഭിന്നശേഷിക്കാർക്ക് നൽകുകയും സർക്കാറും കോടതിയും പരാമർശിക്കുന്ന വ്യവസ്ഥകൾ പൂർണമായി പാലിക്കുകയും ചെയ്ത വിദ്യാലയത്തിൽ അഞ്ചോളം അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്ക് പോലും കാലതാമസം നേരിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അംഗീകാരം ലഭിക്കാത്ത0 അധ്യാപകർക്ക് അംഗീകാരം നേടിയെടുക്കുന്നതിനുവേണ്ടി സംഘടന നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരാൻ അധ്യാപക സമൂഹം തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.സൗധ.സി അധ്യക്ഷത വഹിച്ച യോഗത്തിൽ അക്ബർ അലി സ്വാഗതവും റൗഫ്.കെ.എസ് നന്ദിയും പറഞ്ഞു.



Leave a Reply