September 20, 2026

മികവുറ്റ നൈപുണ്ണ്യമുള്ള ഭരണാധികാരി : ലീഡർ കെ.കരുണാകരൻ

0
IMG-20221223-WA00572.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മികച്ച വികസന നായകനും, സംഘാടകനും, പാര്‍ലമെന്റേറിയനും ആയിരുന്ന ലീഡർ കെ.കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോൾ വന്‍കിട വികസന പദ്ധതികൾ നടത്തി കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിഞ്ഞ പ്രഗത്ഭനായ നേതാവായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം, പരിയാരം മെഡിക്കൽ കോളേജ്, കായംകുളം താപവൈദ്യുതിനിലയം, ഗോശ്രീ പാലം തുടങ്ങി ഒട്ടനവധി വികസന സ്തംഭങ്ങളാണ് വരുംതലമുറക്കായി കേരളത്തില്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ ദേശീയതലത്തിൽ ഏറെ പ്രേയോജന പ്രദമായ പല തീരുമാനങ്ങളും എടുത്തു നടപ്പാക്കുന്നതിനും ലീഡറുടെ അഭിപ്രായങ്ങള്‍ ദേശിയ നേതാക്കളായ സോണിയ ഗാന്ധിയും, രാജീവ് ഗാന്ധിയും സ്വീകരിക്കാറുണ്ടായിരുന്നു എന്നും ഡി.സി.സി പ്രസിഡണ്ട്.എൻ .ഡി അപ്പച്ചൻ എക്സ് എം.എൽ .എ ലീഡറുടെ 12 – മത് അനുസ്മരണ സമ്മേളനത്തിൽ ഓര്‍മപ്പെടുത്തി. യോഗത്തിൽ കെ.വി പോക്കര്‍ഹാജി , പി.പി ആലി, ഒ.വി അപ്പച്ചൻ , എം.എ ജോസഫ്, ഡി.പി രാജശേഖരൻ , ജി.വിജയമ്മ, ശോഭനകുമാരി, സജീവൻ മടക്കിമല, വിനോദ് കുമാർ , ഇ.വി അബ്രഹാം, സെബാസ്റ്റ്യൻ ,തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *