September 17, 2026

മീനങ്ങാടി മെമ്മറീസ് ക്ലബ്ബ് ഒരുക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് 26 മുതൽ

0
IMG-20221224-WA00452.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടി മെമ്മറീസ് ക്ലബ്ബ് ഒരുക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് 26 മുതൽ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള പ്രമുഖ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് റൂഫ് ഫോർ ലൈഫ് സ്പോൺസർ ചെയ്യുന്ന 25,000 രൂപയും രണ്ടാം സ്ഥാനകാർക്ക് ടിപ് ടോപ്പ് ഫർണ്ണിച്ചർ സ്പോൺസർ ചെയ്യുന്ന പതിനയ്യായിരം രൂപയ്ക്കും വേണ്ടിയുള്ള ഒന്നാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റാണ് നടക്കുന്നത്. 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുംബൈ റിലയൻസ് ഫുട്ബോൾ അക്കാദമി താരം അലൻ സജി ഉദ്ഘാടനം ചെയ്യും. മെമ്മറീസ് ചാരിറ്റി ട്രസ്റ്റ് ഉദ്ഘാടനം മലബാർ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും. സംഘാടക സമിതി ഭാരവാഹികളായ വി.എം. സാബു, എം.വി.ബിജു, എം.വി. ജോഷി, റെജി മാമുട്ടത്ത്, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *