October 8, 2024

കടത്തിയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച വയനാട് സ്വദേശിനിയും കൂട്ടാളികളും പിടിയിൽ

0
Img 20221227 Wa00462.jpg
ബത്തേരി: സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിൽ യുവതിയേയും സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ രണ്ടുപേരെയും കരിപ്പൂരില്‍ അറസ്റ്റ് ചെയ്തു .എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വർണവുമായി ബത്തേരി സ്വദേശിനി ഡീന (30), സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് മറ്റ് നാലുപേര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഡീനയുടെ സഹായത്തോടെ സ്വര്‍ണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *