July 16, 2026

വയനാട് പ്രസ് ക്ലബില്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

0
IMG-20221228-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടി കേരള ലീഗല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാനും അരുണാചല്‍ ലോ അക്കാദമി സ്ഥാപക ഡയറക്ടറുമായ അഡ്വ. ഈശോ എം ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് മാനവ സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ നമുക്കൊക്കെ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ മതങ്ങള്‍ക്കതീതമായി നമ്മുടെ സാഹോദര്യം വളര്‍ന്ന് പന്തലിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കേക്ക് വിതരണ ഉദ്ഘാടനം ഹംസ കല്‍പ്പറ്റക്ക് കേക്ക് കൈമാറിയും അദ്ദേഹം നിര്‍വഹിച്ചു. പരിപാടിയില്‍ പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല അധ്യക്ഷനായി. കെ സജീവന്‍, ദീപക് മലയമ്മ, രതീഷ് വാസുദേവന്‍, ജംഷീര്‍ കൂളിവയല്‍, സി.വി ഷിബു സംസാരിച്ചു. ജോമോന്‍ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി അനീസ് അലി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *