April 25, 2024

മുള്ളൻകൊല്ലി ഫൊറോന ദൈവാലയത്തിൽ തിരുനാൾ ജനുവരി ആറിന് തുടങ്ങും

0
Img 20230104 141218.jpg
 മുള്ളൻകൊല്ലി:മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ജനുവരി 6 മുതൽ 15 വരെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഇടവക ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ആറിന് വൈകുന്നേരം അഞ്ച് മണിക്ക് ഇടവക വികാരി ഫാദർ ജോസ് തേക്കനാടി കൊടി ഉയർത്തുന്നതോടെ തിരുനാൾ ആരംഭിക്കും.
 ജനുവരി എട്ടിന് രാവിലെ 8. 30 -ന് ആദ്യകുർബാന സ്വീകരണം .ജനുവരി 11ന് വൈകുന്നേരം അഞ്ചുമണിക്ക്  ദിവ്യബലിയോട് അനുബന്ധിച്ച് ഇടവകയിലെ പ്രായമായ മാതാപിതാക്കളെ ആദരിക്കും .ജനുവരി 12 -ന് .വൈകുന്നേരം സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷികം ആഘോഷിക്കും. ജനുവരി 13ന് വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ പ്രദക്ഷിണം. ജനുവരി 14ന് ശനിയാഴ്ച വൈകുന്നേരം 4 30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന . തുടർന്ന് വടാനക്കവല കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. രാത്രി ഒമ്പതിന് ആകാശ വിസ്മയം .ജനുവരി 15ന് രാവിലെ 9 .30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന . തുടർന്ന് മുള്ളൻകൊല്ലി കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. വാർത്താ സമ്മേളനത്തിൽ ഫാദർ ജോസ് തേക്ക നാടി,ലിയോ കൊളവേലിൽ, സണ്ണി വട്ടമറ്റത്തിൽ, സുനിൽ പാലമറ്റം എന്നിവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *