March 29, 2024

ലീവ് സറണ്ടര്‍ ഉത്തരവ് കബളിപ്പിക്കല്‍: കേരള എന്‍.ജി.ഒ അസോസിയേഷന്‍

0
Img 20230104 Wa00232.jpg
കല്‍പ്പറ്റ: ലീവ് സറണ്ടര്‍ അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് വെറും കബളിപ്പിക്കല്‍ മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് 20 വരെ വീണ്ടും മരവിപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു കൊണ്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ്. പി. തോമസ് ഉദ്ഘാടനം ചെയ്തു.ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രതിസന്ധിയുടെ കണക്ക് നിരത്തുന്ന സര്‍ക്കാര്‍ ക്ലിഫ് ഹൗസില്‍ ആഡംബര കാലിതൊഴുത്ത് കെട്ടുന്നതിനും, നീന്തല്‍ക്കുളം പണിയുന്നതിനും, വിദേശയാത്ര നടത്തുന്നതിനും ധൂര്‍ത്തടിക്കുന്ന പണം നിയന്ത്രിച്ച് മാതൃക കാട്ടുകയാണ് വേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സ്വന്തക്കാരെ പിന്‍വാതിലിലൂടെ നിയമിക്കാനും, പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ജീവനക്കാര്‍ക്കു വേണ്ടി ശബ്ദിക്കേണ്ട ഇടതു സംഘടനകള്‍ ന്യായീകരണ ക്യാപ്‌സൂളുകള്‍ നിരത്തി അടിമപ്പണി ചെയ്ത് സ്വയം അപഹാസ്യരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.എസ്.ബെന്നി, ഗ്ലോറിന്‍ സെക്വീര, എം.വി.സതീഷ്, ഇ.വി.ജയന്‍, പി.ജെ.ഷിജു, കെ.എന്‍.റഹ്മത്തുള്ള, ബിജു ജോസഫ്, കെ.പി.പ്രതീപ, എ.സുഭാഷ്, പി.റീന തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഡി. രമാകാന്തന്‍, റോബിന്‍സണ്‍ ഫ്രാങ്കോ, കെ.സി.ജിനി, എം.ഏലിയാസ്, കെ.സെല്‍ജി, സി.കെ.ബിനുകുമാര്‍, കെ.സി.എല്‍സി, സുജേഷ്, ദേവി, ജോബ്‌സണ്‍ ഫെലിക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *