April 19, 2024

ഡി എഫ് എ എ ഡിവിഷൻ ലീഗ് ഫുട്ബോൾ: വയനാട് യുണൈറ്റഡ് എഫ് സി മുന്നിൽ

0
Img 20230106 Wa00032.jpg
 

പിണങ്ങോട് : ജില്ലയിലെ പ്രമുഖ ലെവൻസ് ടീമുകൾ അണിനിരത്തി 
ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്‌ വയനാട് യുണൈറ്റഡ് എഫ് സിയുടെ ആതിഥേയത്തിൽ പിണങ്ങോട് ചോലപ്പുറം ഹോംഗ്രൗണ്ടിൽ വെച്ച് നടന്നുവരുന്നു. നിലവിൽ വയനാട് യുണൈറ്റഡ് എഫ് സി ഒൻപതു പോയിന്റുമായി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.സംഘടനാ മികവ് കൊണ്ടും, പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്ന ടൂർണമെന്റ് ജില്ലയിലെ ഫുട്ബാളിന്റെ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടാകും,ജില്ലയിലെ തന്നെ മികച്ച മൈതാനത്തു നടക്കുന്ന ഓരോ മത്സരത്തിലും കളിക്കാർക്ക് ആവേശവും. പിന്തുണയുമായി പ്രമുഖവ്യക്തിത്വങ്ങൾ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നു.
ഇന്ന് ട്രൈബൽ സ്പോർട്സ് അക്കാദമി മീനങ്ങാടി ഡൈന ജൂനിയർ അമ്പലവയൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. പിണങ്ങോട് മുൻകാല ഫുട്ബാൾ താരങ്ങളായ സുബൈർ പി. എം, ഇബ്രാഹിം പുനത്തിൽ, രാഘവൻ ഇ. കെ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഇന്നത്തെ മത്സരത്തിൽ ട്രൈബൽ സ്പോർട്സ് അക്കാദമിയുടെ ധനൂപ് ബെസ്റ്റ് പ്ലയെർ ആയി തിരഞ്ഞെടുത്തു. ബെസ്റ്റ് പ്ലയെറിനു ടൂർണമെന്റ് കമ്മിറ്റി യുടെ ഉപഹാരം ഡി. എഫ്. എ. സെക്രട്ടറി പ്രവീൺ. പി. എസ് സമ്മാനിച്ചു.  ജനുവരി ഏഴ് ശനിയാഴ്ച 4.30ന് ഡൈന ജൂനിയർ അമ്പലവയൽ, ഇലവൻ ബ്രദേർസ് മുണ്ടേരിയെ നേരിടും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *