June 26, 2026

കളഞ്ഞു കിട്ടി പേഴ്സ് തിരിച്ചേൽപ്പിച്ച് മാതൃകയായി

0
IMG_20230109_205634.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: കളഞ്ഞു കിട്ടി പേഴ്സ് തിരിച്ചേൽപ്പിച്ച് മാതൃകയായി.അവധിക്ക് ശേഷം അമേരിക്കയിലേക്കുള്ള ഒരു കുടുംബത്തിന്റെ  മടക്കയാത്രയിൽ സുപ്രധാന രേഖകളുള്ള നഷ്ടപ്പെട്ട പേഴ്‌സ് വഴിയിൽ നിന്ന് ലഭിച്ചത് വൈത്തിരി പോലീസ് സ്റ്റേഷൻ വഴി തിരിച്ചേല്പിച്ച് ഓട്ടോ ഡ്രൈവർ കുന്നമ്പറ്റ എയ്ഞ്ചൽ ഹൗസ് വീട്ടിൽ ജോയ് മാതൃകയായി. കെ എൽ 12 ജെ 1835 എന്ന ടാക്സി ഓട്ടോ ഓടിക്കുന്ന വ്യക്തിയാണ് ജോയ്. ഹെഡ് കോൺസ്റ്റബിൾ ഹംസ, പോലീസ് ഓഫീസർ ഷംനാസ് എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്‌സ് കൈമാറി. കോടഞ്ചേരി സ്വദേശി തുരുത്തേൽ ജോഷി വർഗീസിന്റേതായിരുന്നു നഷ്ടപ്പെട്ട രേഖകളുള്ള പേഴ്‌സ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *