March 29, 2024

മുപ്പത്തി എട്ട് വർഷം പഴക്കമുള്ള ഇ കെ.നായനാർ സ്മാരക കമ്യൂണിറ്റി ഹാൾ പൊളിച്ചു മാറ്റാൻ തുടങ്ങി

0
Img 20230110 Wa00352.jpg

മാനന്തവാടി :മാനന്തവാടി മുപ്പത്തി എട്ട് വർഷം പഴക്കമുള്ള മാനന്തവാടി ക്ലബ്ബ് കുന്നിലുള്ള ഇ കെ.നായനാർ സ്മാരക കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റാൻ തുടങ്ങി.കാല പഴക്കത്താൽ ജീർണ്ണിച്ചതും, നാല് വർഷത്തോളമായി വാടകക്ക് 
നൽകാത്തതുമായ കമ്യൂണിറ്റി ഹാൾ പൊളിച്ച് മാറ്റി പുതിയ കല്ല്യാണമണ്ഡപം പണിയാൻ മാനന്തവാടി മുനിസിപ്പാലിറ്റി ഭരണസമിതിയാണ്തീരുമാനിച്ചത്.
വെള്ളമില്ല വൈദ്യുതി പേരിന് മാത്രം. മറ്റ്ഭൗതികസൗകര്യങ്ങളൊന്നുമില്ലാ
ത്തതും അപകടാവസ്ഥയിലുമുള്ള ടൗൺ ഹാൾ കഴിഞ്ഞ നാല്
വർഷം മുൻപ് വരെ വാടകക്ക് നൽകിയിരുന്നു.ടൗൺ ഹാൾവാടകക്ക് എടുക്കുന്നവരിൽ നിന്നും അപേക്ഷയോടൊപ്പംസത്യവാങ്ങ്മൂലവുംഎഴുതി വാങ്ങിയിരുന്നു.
ടൗൺ ഹാളിന്റെസ്ഥിതി കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഹാളിനോട് ചേർന്നുള്ള അപകടാവസ്ഥയിലുള്ളഹാൾ ഉപയോഗിക്കില്ലെന്നും, അവിടെ ആരെയുംപ്രവേശിപ്പിക്കില്ലെന്നും ഉള്ള സത്യവാങ്ങ്മൂലം എഴുതി വാങ്ങിയാണ്
 ടൗൺ ഹാൾ വാടകക്ക് നൽകിയിരുന്നത്.1982സെപ്തംബർ 24 ന് അന്നത്തെ പഞ്ചായത്ത് ഡയറക്ടർ എം.സുബ്ബയ്യൻ തറക്കല്ലിട്ട മാനന്തവാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ കം ആൻറ് കല്ല്യാണമണ്ഡപം പ്രവ്യത്തി പൂർത്തിയാക്കി 1984 സെപ്തംബർ 26 ന് അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.കെ.നായനാരാണ്
 ഉൽഘാടനം ചെയ്തത്.
ഇരുപത് വർഷങ്ങൾക്ക് ശേഷം ലക്ഷങ്ങൾ മുടക്കി കമ്യൂണിറ്റി ഹാൾ നവീകരിക്കുകയും 2004 ജൂലൈ30 ന് കമ്യൂണിറ്റി ഹാളിന്റെ പേര്
 ഇ.കെ.നായനാർ മെമ്മോറിയൽ കമ്യൂണിറ്റി ഹാൾ എന്ന് പുനർനാമകരണം ചെയ്ത് ഉൽഘാടനം ചെയ്യുകയും ചെയ്തു.
തുടക്കത്തിൽ ദിവസം ഏഴായിരം രൂപയായിരുന്നു ഹാളിന്റെ വാടക.
ഹാളും അതിനോട് ചേർന്ന് ഭക്ഷണം പാകം ചെയ്യാനും, വിളമ്പി നൽകാനുമുള്ള സൗകര്യം ഉണ്ടായിരുന്നു.പിന്നീട് ഭക്ഷണം പാകം ചെയ്യുന്ന ഹാളിനോട് ചേർന്നുള്ള ഭാഗം താഴ്ന്ന് പോവുകയും അപകടാവസ്ഥയിലുമാവുകയുമായിരുന്നു.പിന്നീട് ഭക്ഷണം പാകം ചെയ്യില്ലെന്നും ഭക്ഷണം വിളമ്പി നൽകുന്ന ഹാളിൽ പ്രവേശിക്കില്ലെന്നു മുള്ള ഉറപ്പിൽ ടൗൺഹാൾ വാടകക്ക് നൽകുകയായിരുന്നു.
ടൗൺ ഹാളിൽ കുഴൽ കിണറും വാട്ടർ അതോറിറ്റി കണക്ഷനുമുണ്ടെങ്കിലും ടൗൺ ഹാളിൽ വെള്ളവുമില്ലായിരുന്നു.
 കമ്യൂണിറ്റി ഹാൾ വാടകക്ക് എടുക്കുന്നവർക്ക് വെള്ളം ആവശ്യമുണ്ടെങ്കിൽ അവർ പുറത്ത് നിന്നുംടാങ്കറിൽ വെള്ളമെത്തിക്കണമായിരുുന്നു..
വൈദ്യുതി പേരിന് മാത്രമാണ് ഹാളിലുണ്ടായിരുന്നത്.
ഹാളിൽ മൂന്ന് ട്യൂബുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഹാളിൽ മൈക്കോ മറ്റോ ഉപയോഗിക്കണമെങ്കിൽ പുറമെ നിന്നും ജനറേറ്റർ കൊണ്ട് വരേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.
അപകടാവസ്ഥയിലുള്ള കമ്യൂണിറ്റി ഹാൾ പൊളിച്ച് മാറ്റാനും പുതിയ കല്ല്യാണമണ്ഡപം നിർമ്മിക്കാനും
2010 -2015ൽ അധികാരത്തിൽ എത്തിയ യു.ഡി.എഫ്മാനന്തവാടി
 ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.
എന്നാൽ പിന്നീട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെടുകയും ചെയ്തു.
എന്നാൽ പിന്നീട്എൽ.ഡി.എഫ്.
മുനിസിപ്പാലിറ്റി യിൽഅധികാരത്തിലെത്തിയെങ്കിലും
 കമ്യൂണിറ്റി ഹാൾ പുനർനിർമ്മിക്കുന്നത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചില്ല.അതിനിടെ കമ്യൂണിറ്റി ഹാൾ നിലകൊള്ളുന്ന ഭൂമി സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ്സ്നിലവിലുള്ളതിനാൽ പിന്നീട് നടപടി ഒന്നുമുണ്ടായില്ല.
 അപകടാവസ്ഥയിലുള്ളതും, യാതൊരുവിധ ഭൗതികസൗകര്യവുമില്ലാത്ത കമ്യൂണിറ്റി ഹാൾ വാടകക്ക് നൽകുന്നതിൽ മാത്രമാണ് മുനിസിപ്പാലിറ്റി ഭരണ സമിതി ശ്രദ്ധനൽകിയി രുന്നത്.പിന്നീട് നാല് വർഷമായി പ്രവർത്തിക്കാത്ത ടൗൺ ഹാളാണ് ഇപ്പോൾ പൊളിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *