November 7, 2026

നാളെ മാനന്തവാടി താലൂക്കിൽ യൂ ഡി എഫ് – ബി ജെ പി ഹർത്താൽ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും, മരിച്ചയാളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും, ആശ്രിതന് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ടും നാളെ മാനന്തവാടി താലൂക്കിൽ യൂ ഡി എഫും, ബി ജെ പിയും ഹർത്താലിന് ആഹ്വാനം ചെയ്തു. ആദ്യം തൊണ്ടർനാട് പഞ്ചായത്തിലായിരുന്നു യൂ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.പിന്നീട് താലൂക്ക ടിസ്ഥാനത്തിലേക്ക് വ്യാപിക്കുകയായിരുന്നു. പിന്നാലെ ബിജെപിയും താലൂക്ക് ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
ശവസംസ്കാര ചടങ്ങ് ,വിവാഹം, അവശ്യ സേവനം എന്നിവയ്ക്ക് ഹർത്താൽ ബാധകമായിരിക്കില്ലെന്നും ഇരുനേതൃത്വവും വ്യക്തമാക്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *