April 27, 2026

അയ്യപ്പഭക്തരായ കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ആർക്കും പരിക്കില്ല

0
IMG-20230115-WA00312.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊയിലേരി ഊർപ്പള്ളിക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട ക്വാളിസ് വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം സമീപത്തെ പഴയ ഒരു വീടിൻ്റെ മുൻവശഭിത്തി തകർത്ത് മറിയുകയായിരുന്നു. ഇന്ന് പതിനൊന്നരയോടെയായിരുന്നു സംഭവം. കർണാടക സോമവാർപേട്ട സ്വദേശികളായ പത്ത് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങി പോയതായാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാർ പറഞ്ഞു. അപകടത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *