September 7, 2026

സർക്കാർ ധൂർത്തിന് ജീവനക്കാരെ ബലിയാടാക്കരുത്: ബി.പ്രദീപ്കുമാർ

0
IMG_20230116_194543.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സർക്കാർ ധൂർത്തിന് ജീവനക്കാരെ ബലിയാടാക്കുകയാണെന്നും, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ചെലവുകൾ കുറച്ച് സർക്കാർ മാതൃക സൃഷ്ടിക്കണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി.പ്രദീപ്കുമാർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ചോദിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി പറയുന്ന സർക്കാർ പാർട്ടിക്കാരെയും ബന്ധുക്കാരെയും സർക്കാർ ഓഫീസുകളിൽ പിൻവാതിലിലൂടെ തിരുകി കയറ്റുന്നതിന് യാതൊരു നിയന്ത്രണവും വരുത്തിയിട്ടില്ലെന്നും സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.ടി.ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.എസ്.ബെന്നി, ടി.അജിത്ത്കുമാർ, സി.ആർ അഭിജിത്ത്, സി.കെ.ജിതേഷ്, എം.സി.ശ്രീരാമകൃഷ്ണൻ, ഗ്ലോറിൻ സെക്വീര, ഇ.വി.ജയൻ, ബി.സുനിൽകുമാർ, പി.ജെ.ഷിജു, എം.വി.സതീഷ്, കെ.സി.ജിനി, റോബിൻസൺ ദേവസ്സി, എ.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ 
പ്രസിഡണ്ട് ലൈജു ചാക്കോ, സെക്രട്ടറി പി.ജെ.ഷിജു, ട്രഷറർ എം.വി.സതീഷ്
വനിതാഫോറം കൺവീനർ ശ്രീമതി.കെ.പി.പ്രതീപ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *