August 28, 2026

പാലിയേറ്റീവ് ദിനാചരണം; വിളംബര റാലി നടത്തി

0
IMG-20230117-WA00562.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ചു. വരദൂര്‍ ടൗണില്‍ നിന്നാരംഭിച്ച റാലി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പെയിന്‍ ആന്റ് പാലിയേറ്റീവ് അംഗങ്ങള്‍ക്കുള്ള പുതപ്പ് വിതരണവും നടന്നു. പരിപാടിയോടനുബന്ധിച്ച് പനമരം നഴ്സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും കലാപരിപാടികളും അവതരിപ്പിച്ചു.കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എന്‍ സുമ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *