April 25, 2024

ലെനിൻ ഇറാനി പ്രത്യേക കവിതാപുരസ്കാരം കിനാവിന്

0
Img 20230117 190430.jpg
കൽപ്പറ്റ :വിനോദ-ലൈബ്രറിയുടെ ഇരുപത്തിയൊന്നാമത് ലെനിൻ ഇറാനി പ്രത്യേക കവിതാപുരസ്കാരത്തിന് കിനാവിന്റെ 'അടക്കം' എന്ന കവിത അർഹമായി.എർണാകുളത്തുവച്ചു നടന്ന തമ്മനം വിനോദലൈബ്രറിയുടെ 66- മത് വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽവച്ച് ശില്പവും പ്രശംസാപത്രവും ചലചിത്ര സംവിധായകനും നടനും നിർമ്മാതാവുമായ സിദ്ദീഖ് സമ്മാനിച്ചു. 
കിനാവ്  എന്ന തൂലികാനാമത്തിൽ എഴുതുന്ന  കെ. കെ. അബ്ബാസ്  വയനാട്ടിലെ കല്പറ്റ സ്വദേശിയാണ്.
 ഇപ്പോൾ സർക്കാർസ്ഥാപനമായ മലബാർസിമന്റ്സിൽ പ്ലാന്റ് എഞ്ചിനിയറായി ജോലിചെയ്യുന്നു.  എർണാകുളത്ത് താമസിക്കുന്നു.
പുസ്തകങ്ങൾ:ഇലയനക്കങ്ങൾ:  കവിതാസമാഹാരം  ഒലീവിയ:  കഥാസമാഹാരം,ചോപ്പ്: പ്രണയകവിതാസമാഹാരം,ഇറുത്തെടുക്കാൻ നക്ഷത്രങ്ങൾ ബാക്കിയാകുന്ന പകലുകൾ: കവിതാസമാഹാരം, മഴ വെയിൽകായുന്ന മീനമാസത്തിലെ ഇറയത്ത്: മഴക്കവിതകൾ
വാക്കനൽ പ്രഥമകഥാപുരസ്കാരം നെടുമുടിവേണുവിൽനിന്ന് കൈപ്പറ്റി.
ഓൺലൈനിലും അല്ലാതെയും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കേരളസർക്കാറിന്റെ 'റേഡിയോ മലയാളം' എന്ന എഫ് എം ചാനലിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും എഴുതാറുണ്ട്. രണ്ടായിരത്തിലധികം കവിതകളും അമ്പതിൽപരം കഥകളും എഴുതിയിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *