April 20, 2024

ഏഷ്യൻ രാജ്യങ്ങളുടെ രൂപീകരണത്തിൽ ഇന്ത്യൻ നേതാക്കളുടെ പങ്ക് നിർണ്ണായകം ഡോ: കരോളിൻ സ്റ്റാൾ

0
Img 20230118 Wa00102.jpg
പുൽപ്പള്ളി : ഏഷ്യൻ രാജ്യങ്ങളുടെ രൂപീകരണത്തിലും വളർച്ചയിലും ഇന്ത്യൻ നേതാക്കൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന് നെതർലാന്റിലെ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ: കരോളിൻ സ്റ്റാൾ അഭിപ്രായപെട്ടു.
വയനാട് പഴശ്ശിരാജ കോളേജിൽ  നടന്ന ഏഷ്യൻ രാജ്യങ്ങളുടെ രൂപീകരണത്തിൽ സർദാർ കെ. എം പണിക്കരുടെ പങ്ക് എന്ന വിഷയത്തിൽ ചരിത്ര വിഭാഗത്തിൽ പ്രഭാഷണം നടത്തിയിരുന്നു ഡോ :കരോളിൻ .
മലയാളികളായ കെ . എം പണിക്കരുടെയും, വി. കെ കൃഷ്ണ മേനോന്റെയും ആശയങ്ങളാണ് നെഹ്റുവിന്റെ കാലത്ത് ഇന്ത്യൻ വിദേശ നയം രൂപീകരിക്കുന്നതിൽ നിർണായകമായതെന്നും ഡോ : കരോളിൻ  പറഞ്ഞു.
 ഡോ :ജോഷി മാത്യു, അബ്ദുൽ ബാരി കെ. കെ, ഫാ :ലാസർ പുത്തൻ കണ്ടത്തിൽ, ഡോ :റാണി എസ്.പിള്ള, ലിസി പി. കെ മനോജ് മാത്യു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *