May 16, 2026

പശുക്കിടാക്കളെ ആക്രമിച്ചത് തെരുവുനായകൾ

0
IMG_20230120_105004.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി ഹൈസ്‌കൂള്‍ റോഡിലെ നീലാംബരി ആനന്ദിന്റെ വീട്ടിലെ പശുക്കിടാക്കളെ ആക്രമിക്കുകയും  ഒരു വയസുള്ള പശുക്കിടാവ് ചാവുകയും, എട്ട് മാസം പ്രായമുള്ള ഒരെണ്ണത്തിന് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നില്‍ തെരുവുനായകളാണെന്ന് വ്യക്തമായി. തൊഴുത്തിന്റെ പരിസരത്തേക്ക് നായകള്‍ വരുന്നതിന്റെ ദൃശ്യം സിസിടിവി പരിശോധിച്ചതിലാണ് വ്യക്തമായത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് ചത്ത് കിടക്കുന്ന പശുവിനെ കണ്ടത്. സമീപത്ത് തന്നെ വലിയ പശുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവയെ ആക്രമിച്ചിട്ടില്ല. മീനങ്ങാടി പരിസരത്ത് മുന്‍പ് വന്യ ജീവി സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ആദ്യം വന്യമൃഗമാണ് പശുക്കളെ ആക്രമിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍ വീഡിയോ പരിശോധിച്ചതിലാണ് തെരുവ് നായ്ക്കളാണ് ആക്രമിച്ചതെന്ന് വ്യക്തമായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *