April 20, 2024

നിറച്ചാർത്ത് 2023 ന് തുടക്കം കുറിച്ചു

0
Img 20230121 Wa00042.jpg
പുൽപ്പള്ളി : പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്ക്കൂളിൽ നിറച്ചാർത്ത് സംയോജിത സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. സുൽത്താൻ ബത്തേരി എം .എൽ .എ : ഐ. സി ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബീന ജോസ് , ഉഷ തമ്പി , ശോഭന സുകു, മേഴ്സി ബെന്നി, വി.ഡി. തോമസ് ( പഞ്ചായത്ത് സെക്രട്ടറി) മത്തായി ആതിര , വിജയൻ കുടിലിൽ, എൻ . യു ഉലഹന്നാൻ , പി.ബി ഗിരീഷ്, സുധ നടരാജ് , എന്നിവർ പ്രസംഗിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ സി.ആൻസീന സ്വാഗതവും, ക്യാമ്പ് കോ-ഓഡിനേറ്റർ ടി .യു ഷിബു നന്ദിയും പറഞ്ഞു.

കേരളത്തിലെ സ്പെഷ്യൽ സ്ക്കൂളുകൾക്ക് തന്നെ മാതൃകയാവുയാണ് കൃപാലയ സ്പെഷ്യൽ സ്ക്കൂൾ . നൂതനമായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് വേറിട്ട അനുഭവങ്ങളിലൂടെ ഇത്തരം സഹവാസ ക്യാമ്പുകൾ ഭിന്ന ശേഷക്കാരായ കുട്ടികളേയും പൊതു സമൂഹത്തിലെ മറ്റു കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഏറ്റെടുത്ത് നടത്തുന്നതു വഴിയായി സമൂഹത്തിനു തന്നെ മാതൃകയായി മാറുകയാണ് കൃപാലയ സ്ക്കൂൾ എന്ന് സുൽത്താൻ ബത്തേരി എം .എൽ .എ ഐസി.ബാലകൃഷ്ണൻ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *